Monday, June 13, 2011

എന്റെ കാഴ്ചകള്‍



എന്റെ കാഴ്ചകള്‍

ജീവനത്തിന്റെ അവകാശങ്ങള്‍
ഹനിച്ച കീടനാശിനിയുടെ
കണ്ണാടി പ്രതി ബിംബങ്ങള്‍
...തല വീര്‍ത്ത വയറൊട്ടിയ
ബുദ്ധി മരവിച്ച
മനുഷ്യ കോലങ്ങള്‍

ലോ വേസ്റ്റ് പാന്റുകള്‍
അണിഞ്ഞു
കാതില്‍ കമ്മലുകള്‍ ഞാട്ടി
മുഖ രോമങ്ങളില്‍
കുസൃതി കാട്ടി
ചില ആണ്‍ കോലങ്ങള്‍

ഇറുകിയ ഉടയാടകളില്‍
അക്ഷമയായ യുവത്വം ഒളിപ്പിച്ചു
ഹൈ ഹീല്‍ ചെരുപ്പുകള്‍ അണിഞ്ഞു
കാര്‍ക്കൂന്തലുകള്‍ ചുരുട്ടി കൂട്ടി
ചായ കൂട്ടുകളില്‍ മുഖം മറച്ച
കുറെ പെണ്‍ കോലങ്ങള്‍

കാതടപ്പിക്കുന്ന ഘോഷങ്ങള്‍ ആര്‍ത്തു
വാഗ്ദാന പെരുമഴകള്‍ ചാറ്റി
അല്ഷമെഴ്സ് രോഗികളായ
കുറെ രാഷ്ട്രീയ കോലങ്ങള്‍

4 comments:

  1. അവസാനം 'ഇതാണ് നമ്മുടെ കേരളം' എന്ന് കൂടി വേണമായിരുന്നു ഇക്കച്ചീ....

    ReplyDelete
  2. mmm....കാലത്തിന്ടെ കോലം !! അത്രയുമ് നഗ്ന സത്യങ്ങള്, അല്ലേ ! നന്നായിട്ടുണ്ടു കവിത !

    ReplyDelete

ഞാന്‍

My photo
കൊടുങ്ങല്ലൂര്‍, അഴീകോട്, Saudi Arabia
വല്ലാത്തൊരു എടങ്ങേറ് പിടിച്ച കാര്യമാ ഈ സ്വയം വിശേഷണം എന്നാലും നിങ്ങളെ ബോറടിപ്പിക്കാതെ പറയാന്‍ ശ്രമിക്കാം ഒരു സാധാരണ ക്കാരന്‍ ഒന്നിനെ കുറിച്ചും ഒരു പിടിപാടുമില്ലാത്ത ഒരു പോയത്ത ക്കാരന്‍ ഒരു നാട്ടിന്‍പുറത്ത്‌ കാരന്‍ ഇപ്പോള്‍ സൗദി അറേബ്യയിലെ വഴി വക്കുകളില്‍ നട്ടു പിടിപ്പിച്ച റിയാല്‍ മരങ്ങളില്‍ നിന്നും പണവും പാതയോരങ്ങളിലെ കുഴിമാടങ്ങളില്‍ നിന്നും സ്വര്‍ണവും വാരിയെടുത്തു ഒരൊറ്റ വര്ഷം കൊണ്ട് കൊടീശ്വരനകാം എന്ന സ്വപ്നവുമായി പതിമൂന്നു കൊല്ലങ്ങള്‍ക്കു മുന്‍പ് ഇങ്ങോട്ട് വണ്ടി കയറി ഇപ്പോളും കോടി പോയിട്ട് ഒരു കുടി പോലും സ്വന്തമാക്കാന്‍ കഴിയാതെ പ്രതീക്ഷകളുമായി ഇവിടെ നഷ്ടപ്പെടുന്ന യവ്വനവും ഗ്രാമീണതയും വൃഥാവിലാകില്ല എന്ന ആശയോടെ ...........