Wednesday, June 1, 2011

വിഷാദങ്ങളുടെ കൂട്ടുകാരിക്ക്

നിന്റെ പദ നിസ്വനങ്ങള്‍ക്ക് കാതോര്‍ത്തു
ഈ തീരത്ത്‌ ആളനക്കമില്ലാത്ത കോണില്‍
ഞാനെന്റെ സ്വപ്നങ്ങളെ താലോലിച്ചു കാത്തിരിക്കാം

വിഷാദഛവിയുള്ള നിന്റെ ചുണ്ടുകളില്‍
വിരിയുന്ന പുഞ്ചിരിയില്‍ ഉതിരുന്ന
പ്രത്യാശക്കു ജീവന്‍ നല്‍കാന്‍

വര്‍ഷങ്ങളായി നീ അനുഭവിക്കുന്ന ഏകാന്തതയുടെ
തടവറയില്‍ നിനക്ക് കൂട്ടിരിക്കാന്‍

പ്രത്യാശയോടെ നീ കടന്നു ചെന്ന നിന്റെ ജീവിതത്തില്‍
പാര്ശ്വതയിലേക്ക് നിന്നെ തള്ളിയിട്ട
നിന്റെ ഭൂത കാലത്തെ വിസ്മരിക്കാന്‍

എന്റെ ചുമലില്‍ നിന്റെ കപോലങ്ങള ര്‍പ്പിച്ചു
ദുഖത്തിന്റെ പാന പാത്രത്തില്‍ നിന്ന്
നമുക്ക് ഒരുമിച്ചു ഭക്ഷിക്കാം........

നിന്റെ കണ്തടങ്ങളില്‍ ചാലിച്ച
വിഷാദത്തിന്റെ കറുപ്പ്
ഞാന്‍ ചുണ്ടുകള്‍ കൊണ്ട് ഒപ്പിയെടുക്കാം

പുറമേ നീ കാണിക്കുന്ന ചുറുചുറുക്കിന് കീഴെ
ദുഖത്തിന്റെ മാറാല പിടിച്ച നിന്റെ
ദിനരാത്രങ്ങളെ നമുക്ക് മറക്കാം

സന്താപത്തിന്റെയും അശാന്തിയുടെയും
ദിനങ്ങള്‍ക്ക്‌ വിടപറയാം

എന്റെ കരതലങ്ങളില്‍ മുറുകെ പിടിച്ചു
എന്റെ കുഞ്ഞുങ്ങളെ മുലയൂട്ടി
എന്റെ ജീവിതം സുരഭിലമാക്കാന്‍

ഞാന്‍ നീട്ടുന്ന ഈ ജീവിതത്തിലെ
സുഖ ദുഖങ്ങളെ സ്വീകരിച്ചാലും പ്രിയേ

4 comments:

  1. ത്യാഗമോ, അതോ ത്യാഗമെന്നു തോന്നിപ്പിക്കുന്ന പ്രണയമോ..? ഇങ്ങനെ ജീവിതത്തിലേക്ക് ക്ഷണിക്കാന്‍ ശരിക്കും എന്താകും കാരണം.?
    പിന്നെ, സംഗതി ഏല്‍ക്കും കേട്ടോ..!!!

    {ഒരു സ്വകാര്യം, ഒബാമയെന്തിനാ ഇങ്ങനെ അടിക്കടി മാറുന്നത്..?}{

    ReplyDelete
  2. നാമൂസേ ഇതും എന്റെ ഒരു വന്കത്തരമാ ഒരുപാടെന്നങ്ങളില്‍ ഒന്ന് മാറ്റം ഇല്ലാത്തത് മാറ്റത്തിന് മാത്രമാനെന്നല്ലേ കാറി തുപ്പി _അല്ല _ കാറല്‍ മാര്‍ക്സ് പറഞ്ഞിരിക്കുന്നത് .....

    ReplyDelete
  3. എന്റെ കരതലങ്ങളില്‍ മുറുകെ പിടിച്ചു
    എന്റെ കുഞ്ഞുങ്ങളെ മുലയൂട്ടി
    എന്റെ ജീവിതം സുരഭിലമാക്കാന്‍ ...

    nalla swapnangal....

    ReplyDelete

ഞാന്‍

My photo
കൊടുങ്ങല്ലൂര്‍, അഴീകോട്, Saudi Arabia
വല്ലാത്തൊരു എടങ്ങേറ് പിടിച്ച കാര്യമാ ഈ സ്വയം വിശേഷണം എന്നാലും നിങ്ങളെ ബോറടിപ്പിക്കാതെ പറയാന്‍ ശ്രമിക്കാം ഒരു സാധാരണ ക്കാരന്‍ ഒന്നിനെ കുറിച്ചും ഒരു പിടിപാടുമില്ലാത്ത ഒരു പോയത്ത ക്കാരന്‍ ഒരു നാട്ടിന്‍പുറത്ത്‌ കാരന്‍ ഇപ്പോള്‍ സൗദി അറേബ്യയിലെ വഴി വക്കുകളില്‍ നട്ടു പിടിപ്പിച്ച റിയാല്‍ മരങ്ങളില്‍ നിന്നും പണവും പാതയോരങ്ങളിലെ കുഴിമാടങ്ങളില്‍ നിന്നും സ്വര്‍ണവും വാരിയെടുത്തു ഒരൊറ്റ വര്ഷം കൊണ്ട് കൊടീശ്വരനകാം എന്ന സ്വപ്നവുമായി പതിമൂന്നു കൊല്ലങ്ങള്‍ക്കു മുന്‍പ് ഇങ്ങോട്ട് വണ്ടി കയറി ഇപ്പോളും കോടി പോയിട്ട് ഒരു കുടി പോലും സ്വന്തമാക്കാന്‍ കഴിയാതെ പ്രതീക്ഷകളുമായി ഇവിടെ നഷ്ടപ്പെടുന്ന യവ്വനവും ഗ്രാമീണതയും വൃഥാവിലാകില്ല എന്ന ആശയോടെ ...........