Monday, June 13, 2011

എന്റെ കാഴ്ചകള്‍



എന്റെ കാഴ്ചകള്‍

ജീവനത്തിന്റെ അവകാശങ്ങള്‍
ഹനിച്ച കീടനാശിനിയുടെ
കണ്ണാടി പ്രതി ബിംബങ്ങള്‍
...തല വീര്‍ത്ത വയറൊട്ടിയ
ബുദ്ധി മരവിച്ച
മനുഷ്യ കോലങ്ങള്‍

ലോ വേസ്റ്റ് പാന്റുകള്‍
അണിഞ്ഞു
കാതില്‍ കമ്മലുകള്‍ ഞാട്ടി
മുഖ രോമങ്ങളില്‍
കുസൃതി കാട്ടി
ചില ആണ്‍ കോലങ്ങള്‍

ഇറുകിയ ഉടയാടകളില്‍
അക്ഷമയായ യുവത്വം ഒളിപ്പിച്ചു
ഹൈ ഹീല്‍ ചെരുപ്പുകള്‍ അണിഞ്ഞു
കാര്‍ക്കൂന്തലുകള്‍ ചുരുട്ടി കൂട്ടി
ചായ കൂട്ടുകളില്‍ മുഖം മറച്ച
കുറെ പെണ്‍ കോലങ്ങള്‍

കാതടപ്പിക്കുന്ന ഘോഷങ്ങള്‍ ആര്‍ത്തു
വാഗ്ദാന പെരുമഴകള്‍ ചാറ്റി
അല്ഷമെഴ്സ് രോഗികളായ
കുറെ രാഷ്ട്രീയ കോലങ്ങള്‍

Saturday, June 4, 2011

പ്രണയ വര്‍ണ്ണങ്ങള്‍




നമ്മുടെ പ്രണയം മഴവില്ല് പോലെ
സുന്ദരമാണ് പ്രിയേ
നിന്റെ ചുണ്ടില്‍ പുഞ്ചിരി  തെളിയുമ്പോള്‍
എന്റെ പ്രണയത്തിനു വയലറ്റ് നിറകൂട്ട്‌
നിനക്ക് കോപം വന്നാല്‍
എന്റെ മനസ്സില്‍ സന്താപത്തിന്റെ
കടും നീല കൂട്ടുയരും
നിന്റെ അസാനിധ്യത്തില്‍
എന്റെ പ്രണയം വിരഹത്തിന്റെ നീല അണിയും
നിന്നെ കണ്ടു മുട്ടുമ്പോള്‍
എന്റെ ഹൃദയത്തിന് ആനന്ദത്തിന്റെ ഹരിത വര്‍ണ്ണം
നിന്റെ മൊഴിമുത്തുകള്‍ക്ക്
സംഗീതത്തിന്റെ മഞ്ഞ നിറം
നിന്റെ ചുംബനങ്ങള്‍ക്ക്
ഓറഞ്ചിന്റെ മധുരം
നിന്റെ പ്രണയം എന്റെ സിരകളിലെ
ഊര്‍ജ്ജം വഹിക്കുന്ന ചെഞ്ചായം

മഴവില്ലിന്റെ എല്ലാ നിറങ്ങളും
ചേര്‍ന്ന നമ്മുടെ പ്രണയം
എത്ര സുന്ദരം


Wednesday, June 1, 2011

കുറ്റി പെന്‍സില്‍











 ഭംഗിയുള്ള കുറ്റി പെന്‍സില്‍
മുന കുത്തിയോടിക്കുന്ന കുട്ടിയുടെ
വികൃതിയില്‍ മനം നൊന്തു...
ആ കുറ്റി പെന്സിലിനോട് ഒരിഷ്ടം

അവന്‍ മാറുന്ന സമയങ്ങളില്‍
അതിനിത്തിരി സ്നേഹം കൊടുത്ത്
അതെടുത്തു തുടച്ചും തലോടിയും

അപ്പോഴും ആ വികൃതിയുടെ
വിരലുകള്‍ തേടി കുറ്റി പെന്‍സില്‍

കൊടുത്ത സ്നേഹവും തലോടലും
എല്ലാം വ്യര്തമായെങ്കിലും
നഷ്ടങ്ങളുടെ കണക്കു പുസ്തകത്തില്‍
സ്നേഹത്തിന്റെ കണക്കുകളില്ല

വിരഹിണി



ഒരു വിളിക്കായ് കാതോര്‍ത്തിരുന്നു ഞാന്‍
നിദ്രതന്‍ തേരില്‍ യാത്രപോയി
എകാകിനിയായ് നീ കാത്തിരുന്നപ്പോഴും
എന്റെ സ്വപ്നത്തില്‍ നീ യായിരുന്നു
നിന്റെ തലോടലും നിന്റെ നിശ്വാസവും
എന്റെ ഹൃദയത്തെ തൊട്ടുണര്‍ത്തി യില്ല
പ്രണയ വിഹ്വലനായ്
ഞാനെന്റെ സ്വപ്നലോകത്ത്
നിന്റെ കൈ പിടിച്ചു ലാത്തുമ്പോഴും

വിരഹ വേദനയോടെ പരിഭവം
ഉള്ളിലൊളിപ്പിച്ചു നീ പിടയുകയായിരുന്നോ .....


വിഷാദങ്ങളുടെ കൂട്ടുകാരിക്ക്

നിന്റെ പദ നിസ്വനങ്ങള്‍ക്ക് കാതോര്‍ത്തു
ഈ തീരത്ത്‌ ആളനക്കമില്ലാത്ത കോണില്‍
ഞാനെന്റെ സ്വപ്നങ്ങളെ താലോലിച്ചു കാത്തിരിക്കാം

വിഷാദഛവിയുള്ള നിന്റെ ചുണ്ടുകളില്‍
വിരിയുന്ന പുഞ്ചിരിയില്‍ ഉതിരുന്ന
പ്രത്യാശക്കു ജീവന്‍ നല്‍കാന്‍

വര്‍ഷങ്ങളായി നീ അനുഭവിക്കുന്ന ഏകാന്തതയുടെ
തടവറയില്‍ നിനക്ക് കൂട്ടിരിക്കാന്‍

പ്രത്യാശയോടെ നീ കടന്നു ചെന്ന നിന്റെ ജീവിതത്തില്‍
പാര്ശ്വതയിലേക്ക് നിന്നെ തള്ളിയിട്ട
നിന്റെ ഭൂത കാലത്തെ വിസ്മരിക്കാന്‍

എന്റെ ചുമലില്‍ നിന്റെ കപോലങ്ങള ര്‍പ്പിച്ചു
ദുഖത്തിന്റെ പാന പാത്രത്തില്‍ നിന്ന്
നമുക്ക് ഒരുമിച്ചു ഭക്ഷിക്കാം........

നിന്റെ കണ്തടങ്ങളില്‍ ചാലിച്ച
വിഷാദത്തിന്റെ കറുപ്പ്
ഞാന്‍ ചുണ്ടുകള്‍ കൊണ്ട് ഒപ്പിയെടുക്കാം

പുറമേ നീ കാണിക്കുന്ന ചുറുചുറുക്കിന് കീഴെ
ദുഖത്തിന്റെ മാറാല പിടിച്ച നിന്റെ
ദിനരാത്രങ്ങളെ നമുക്ക് മറക്കാം

സന്താപത്തിന്റെയും അശാന്തിയുടെയും
ദിനങ്ങള്‍ക്ക്‌ വിടപറയാം

എന്റെ കരതലങ്ങളില്‍ മുറുകെ പിടിച്ചു
എന്റെ കുഞ്ഞുങ്ങളെ മുലയൂട്ടി
എന്റെ ജീവിതം സുരഭിലമാക്കാന്‍

ഞാന്‍ നീട്ടുന്ന ഈ ജീവിതത്തിലെ
സുഖ ദുഖങ്ങളെ സ്വീകരിച്ചാലും പ്രിയേ

ഞാന്‍

My photo
കൊടുങ്ങല്ലൂര്‍, അഴീകോട്, Saudi Arabia
വല്ലാത്തൊരു എടങ്ങേറ് പിടിച്ച കാര്യമാ ഈ സ്വയം വിശേഷണം എന്നാലും നിങ്ങളെ ബോറടിപ്പിക്കാതെ പറയാന്‍ ശ്രമിക്കാം ഒരു സാധാരണ ക്കാരന്‍ ഒന്നിനെ കുറിച്ചും ഒരു പിടിപാടുമില്ലാത്ത ഒരു പോയത്ത ക്കാരന്‍ ഒരു നാട്ടിന്‍പുറത്ത്‌ കാരന്‍ ഇപ്പോള്‍ സൗദി അറേബ്യയിലെ വഴി വക്കുകളില്‍ നട്ടു പിടിപ്പിച്ച റിയാല്‍ മരങ്ങളില്‍ നിന്നും പണവും പാതയോരങ്ങളിലെ കുഴിമാടങ്ങളില്‍ നിന്നും സ്വര്‍ണവും വാരിയെടുത്തു ഒരൊറ്റ വര്ഷം കൊണ്ട് കൊടീശ്വരനകാം എന്ന സ്വപ്നവുമായി പതിമൂന്നു കൊല്ലങ്ങള്‍ക്കു മുന്‍പ് ഇങ്ങോട്ട് വണ്ടി കയറി ഇപ്പോളും കോടി പോയിട്ട് ഒരു കുടി പോലും സ്വന്തമാക്കാന്‍ കഴിയാതെ പ്രതീക്ഷകളുമായി ഇവിടെ നഷ്ടപ്പെടുന്ന യവ്വനവും ഗ്രാമീണതയും വൃഥാവിലാകില്ല എന്ന ആശയോടെ ...........