Wednesday, June 1, 2011

വിരഹിണി



ഒരു വിളിക്കായ് കാതോര്‍ത്തിരുന്നു ഞാന്‍
നിദ്രതന്‍ തേരില്‍ യാത്രപോയി
എകാകിനിയായ് നീ കാത്തിരുന്നപ്പോഴും
എന്റെ സ്വപ്നത്തില്‍ നീ യായിരുന്നു
നിന്റെ തലോടലും നിന്റെ നിശ്വാസവും
എന്റെ ഹൃദയത്തെ തൊട്ടുണര്‍ത്തി യില്ല
പ്രണയ വിഹ്വലനായ്
ഞാനെന്റെ സ്വപ്നലോകത്ത്
നിന്റെ കൈ പിടിച്ചു ലാത്തുമ്പോഴും

വിരഹ വേദനയോടെ പരിഭവം
ഉള്ളിലൊളിപ്പിച്ചു നീ പിടയുകയായിരുന്നോ .....


2 comments:

  1. തര്‍ക്കമെന്ത്..?
    ചിലപ്പോള്‍ രംഗമൊഴിഞ്ഞ സന്തോഷത്തിലുമാവാം.

    ReplyDelete
  2. രണ്ടുപേരും തമ്മില്‍ ഒരു കെമിസ്ട്രി ഇല്ല അതാ ഇങ്ങിനെയൊക്കെ.. :)
    ഗുഡ്‌ !

    ReplyDelete

ഞാന്‍

My photo
കൊടുങ്ങല്ലൂര്‍, അഴീകോട്, Saudi Arabia
വല്ലാത്തൊരു എടങ്ങേറ് പിടിച്ച കാര്യമാ ഈ സ്വയം വിശേഷണം എന്നാലും നിങ്ങളെ ബോറടിപ്പിക്കാതെ പറയാന്‍ ശ്രമിക്കാം ഒരു സാധാരണ ക്കാരന്‍ ഒന്നിനെ കുറിച്ചും ഒരു പിടിപാടുമില്ലാത്ത ഒരു പോയത്ത ക്കാരന്‍ ഒരു നാട്ടിന്‍പുറത്ത്‌ കാരന്‍ ഇപ്പോള്‍ സൗദി അറേബ്യയിലെ വഴി വക്കുകളില്‍ നട്ടു പിടിപ്പിച്ച റിയാല്‍ മരങ്ങളില്‍ നിന്നും പണവും പാതയോരങ്ങളിലെ കുഴിമാടങ്ങളില്‍ നിന്നും സ്വര്‍ണവും വാരിയെടുത്തു ഒരൊറ്റ വര്ഷം കൊണ്ട് കൊടീശ്വരനകാം എന്ന സ്വപ്നവുമായി പതിമൂന്നു കൊല്ലങ്ങള്‍ക്കു മുന്‍പ് ഇങ്ങോട്ട് വണ്ടി കയറി ഇപ്പോളും കോടി പോയിട്ട് ഒരു കുടി പോലും സ്വന്തമാക്കാന്‍ കഴിയാതെ പ്രതീക്ഷകളുമായി ഇവിടെ നഷ്ടപ്പെടുന്ന യവ്വനവും ഗ്രാമീണതയും വൃഥാവിലാകില്ല എന്ന ആശയോടെ ...........